ഡല്‍ഹി മന്ത്രിമാരുടെ സമരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സമരത്തിനെതിരേ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ ആരാണ് ഡല്‍ഹി മന്ത്രിമാര്‍ക്ക് അനുവാദം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സമരത്തിനെതിരായി ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടില്‍ നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാവില്ലെന്നും ആരുടെയെങ്കിലും ഓഫിസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ എ കെ ചൗള, നവീന്‍ ചൗള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരായ ഹരജിയിലും കോടതി വാദം കേട്ടു. കേസില്‍ ഐഎഎസ് അസോസിയേഷനെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Next Story

RELATED STORIES

Share it