Flash News

ഡല്‍ഹി പോലിസ് നാലുപേരെ ഏറ്റുമുട്ടലില്‍ വധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ടാതലവന്‍ രാജേഷ് ഭാരതി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഭാരതിയുടെ സംഘത്തില്‍ പെട്ട മൂന്നു പേരാണു കൊല്ലപ്പെട്ടമറ്റുള്ളവര്‍. ഫത്തേപ്പൂര്‍ ബേരിയിലെ ചന്നാന്‍ഹോല ഗ്രാമത്തില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ആറു പോലിസുകാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രാജേഷ് ഭാരതിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പോലിസ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരു ഡസനിലധികം ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഡല്‍ഹി—ക്കു പുറമെ, മറ്റു സംസ്ഥാനങ്ങളിലും ഇയാളുടെ പേരില്‍ കേസുകളുണ്ട്. ഫെബ്രുവരിയില്‍ ഇദ്ദേഹം ഹരിയാന പോലിസിന്റെ പിടിയിലായെങ്കിലും പിന്നീട് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ തലയ്ക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ സംഘമാണ് ഇന്നലെ ഇവരെ ഛത്തര്‍പൂരിനടുത്തുള്ള ഫതേഹ്പൂര്‍ ബേരിയിലെ ചനന്‍ ഹോല ഗ്രാമത്തിലെ ഒരു ഫാംഹൗസ് വളഞ്ഞ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. സംഘത്തോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാവാത്തതിനാലാണ് വെടിയുതിര്‍ത്തതെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. വിദ്രോഹ്, ഉമേഷ് ദോന്‍, ഭിക്കു എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍.
കൊലപാതകം, പിടിച്ചുപറി, കാര്‍ മോഷ്ടിച്ചു വില്‍പന നടത്തല്‍ അടക്കം 25ലധികം കേസുകളുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് രാജേഷ് ഭാരതി. ഭാരതിയും അദ്ദേഹത്തിന്റെ കൂട്ടാളികളും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് എന്‍ഡീവര്‍ കാറില്‍ നിന്നു സെമി ഓട്ടോമാറ്റിക് പിസ്റ്റണുകള്‍ കണ്ടെടുത്തു. അക്രമികള്‍ക്കെതിരേ 35 റൗണ്ടിലധികം വെടിവച്ചതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it