ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വീണ്ടും അക്രമം, കനയ്യകുമാറിന് മര്‍ദനമേറ്റു
BY ajay G.A.G17 Feb 2016 9:25 AM GMT
X
ajay G.A.G17 Feb 2016 9:25 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വീണ്ടും അക്രമം. റിമാന്‍ഡ് കാലാവധി കഴിയുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കാനെത്തിയ ജെ എന്യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാറിനെയും റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ഒരു സംഘം അഭിഭാഷകര്‍ മര്‍ദിച്ചു. കനയ്യകുമാറിനെ അഭിഭാഷകര്‍ നിലത്തിട്ടു ചവിട്ടുകയും കയ്യേറ്റം ചെയ്യാന്ശ്രമിക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം കനയ്യ കുമാറിനെ ഹാജരാക്കിയപ്പോള്‍ ഉണ്ടായതിന് സമാനമായ സംഭവങ്ങളാണ് ഇന്നും അരങ്ങേറിയത്.
റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുദ്രാവാക്യം വിളികളുമായി ഒരു വിഭാഗം അഭിഭാഷകര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം അക്രമത്തിന് നേതൃത്വം നല്കിയവര് തന്നെയാണ് ഇന്നും അക്രമമഴിച്ചുവിട്ടതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. കനയ്യകുമാറിനെ മാര്‍ച്ച് രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി ഉത്തരവിട്ടു
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT