ഡല്‍ഹി നിയമസഭാ നടപടികള്‍  ഇനി സ്വകാര്യ ടിവി ചാനലില്‍

ന്യൂഡല്‍ഹി: നിയമസഭാ നടപടികളുടെ ദൃശ്യങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വകാര്യ കേബിള്‍ ടിവിയുടെയും യൂട്യൂബിന്റെയും സഹായം തേടുന്നു. ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും എന്നതുപോലെ സ്വന്തം ടിവി ചാനല്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്വകാര്യ കേബിള്‍ ടിവി ചാനലുകളുടെ സഹായം തേടുന്നതെന്ന് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ പറഞ്ഞു.
സ്വന്തം ടിവി ചാനല്‍ ആരംഭിക്കാന്‍ വേണ്ടി കഴിഞ്ഞ നവംബറില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തയച്ചിരുന്നു. വീണ്ടും മന്ത്രാലയത്തിനു എഴുതിയിരുന്നെങ്കിലും ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.
ഡല്‍ഹി നിയമസഭയുടെ ബജറ്റ് സമ്മേളനം സംപ്രേഷണം ചെയ്യാന്‍ സാധിക്കുകയില്ലെന്നും തുടര്‍ന്നുള്ള സഭാ സമ്മേളനങ്ങള്‍ സംപ്രേഷണം ചെയ്യുമെന്നും സ്പീക്കര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it