ഡല്‍ഹി ഗതാഗത പരിഷ്‌കരണം: ഇടപെടില്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട ഗതാഗത പരിഷ്‌കരണത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി. ഡീസല്‍ കാറിനെ നിയന്ത്രിച്ചു ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യംചെയ്ത് അഭിഭാഷകരടക്കമുള്ളവരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ജനുവരി 15വരെ നിയന്ത്രണം തുടരാന്‍ കോടതി അനുവദിച്ചു.
സര്‍ക്കാരിന്റെ പൊതുനയത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അത് ഭരണഘടനാ വിരുദ്ധമോ നിയമത്തിനെതിരോ അല്ലാത്തതിനാല്‍ കോടതിക്ക് ഇടപെടാ ന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത്‌നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിയന്ത്രണം നടപ്പാക്കിയപ്പോള്‍ റോഡുകളില്‍ ഡീസല്‍ കാറുകളുടെ എണ്ണം കുറഞ്ഞതിനാല്‍ മലിനീകരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്ന സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്ന് ജനുവരി 8ന് ഹൈക്കോടതി സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചിരുന്നു. എന്നാല്‍, ഹരജിക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
46 ശതമാനം മലിനീകരണത്തിനും കാരണം ട്രക്കുകളാണെന്നിരിക്കേ കാറുകള്‍ക്കു മാത്രം സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നതിനെയാണ് ഹരജിയില്‍ വിമര്‍ശിച്ചത്.
ഡല്‍ഹി ഹൈക്കോടതി ബാ ര്‍ അസോസിയേഷന്‍ പ്രസിഡ ന്റ് രാജീവ് ഖോസ്‌ലയാണ് കോടതിയെ സമീപിച്ചവരിലൊരാള്‍.
Next Story

RELATED STORIES

Share it