Flash News

ഡല്‍ഹി കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് തോല്‍വി; കോണ്‍ഗ്രസ്സിനും എഎപിക്കും ജയം

ഡല്‍ഹി കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് തോല്‍വി; കോണ്‍ഗ്രസ്സിനും എഎപിക്കും ജയം
X
congres-aap-bjp

ന്യൂഡല്‍ഹി:  ഡല്‍ഹി കോര്‍പ്പറേഷനിലെ 13 വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനും മികച്ച ജയം. ഇരു പാര്‍ട്ടികളും അഞ്ചു വീതം സ്ഥലങ്ങളില്‍ വിജയം നേടി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും നില മെച്ചപ്പെടുത്താമെന്ന കരുതിയ ബിജെപിക്ക് തിരിച്ചടി. ബിജെപി വെറും മൂന്ന് സീറ്റിലാണ് വിജയിച്ചത്.

2017ലാണ് ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 2013ലും 2015ലും നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന 13 കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പാണിത്.

കോണ്‍ഗ്രസ് മികച്ച തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പില്‍ നടത്തിയത്.
Next Story

RELATED STORIES

Share it