Flash News

ഡല്‍ഹി ഐഐടി : പെണ്‍കുട്ടികള്‍ ശരീരം മറയ്ക്കണമെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍

ഡല്‍ഹി ഐഐടി : പെണ്‍കുട്ടികള്‍ ശരീരം മറയ്ക്കണമെന്ന് ഹോസ്റ്റല്‍  വാര്‍ഡന്‍
X


ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ പൂര്‍ണമായും ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ നോട്ടീസ്. ഹിമാദ്രി ഹോസ്റ്റലിലെ വാര്‍ഡന്‍ ശ്രീദേവി ഉപാധ്യായയുടെ ഒപ്പോടു കൂടിയാണ് നോട്ടീസ്. ഹോസ്റ്റല്‍ അന്തേവാസികള്‍ക്കായി വര്‍ഷത്തില്‍ നടത്തുന്ന ഹൗസ് ഡേ എന്ന പരിപാടിയില്‍ ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രം ധരിച്ചെത്തണമെന്ന നോട്ടീസാണ് പതിച്ചത്. ഹോസ്റ്റല്‍ നിവാസികള്‍ക്ക് പുറത്തുനിന്നുള്ള അതിഥിയെ ഒരു മണിക്കൂര്‍ ഹോസ്റ്റലില്‍ താമസിപ്പിക്കാമെന്നതാണ് ഹൗസ് ഡേ പരിപാടിയുടെ പ്രത്യേകത. ഇന്നാണ് ഹൗസ് ഡേ പരിപാടി. അധികാരികളുടെ യാഥാസ്ഥിക മനോഭാവമാണ് നോട്ടീസ് കാണിക്കുന്നതെന്നും ഇത് സ്ഥാപനത്തിന്റെ അഭിമാനം തകര്‍ക്കുന്നതാണെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.  അതേസമയം, തങ്ങള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും സംഭവത്തെകുറിച്ചന്വേഷിക്കുമെന്നുമാണ് സ്ഥാപന അധികാരികളുടെ നിലപാട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നോട്ടീസ് ചില വിദ്യാര്‍ഥികള്‍ കുസൃതിക്കായി ചെയ്തതാണെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ശ്രീദേവി ഉപാധ്യായ പ്രതികരിച്ചു.
Next Story

RELATED STORIES

Share it