ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈയുടെ കുതിപ്പ്

ചെന്നൈ: ഐഎസ്എല്ലില്‍ നിന്ന് പുറത്താവലിന്റെ വക്കില്‍ നിന്ന് ചെന്നൈയ്ന്‍ എഫ്‌സിയുടെ വീരോചിത തിരിച്ചുവരവ് തുടരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ തകര്‍പ്പന്‍ ജയത്തിനു പിറകെ ഇന്നലെ നടന്ന കളിയില്‍ ഡല്‍ഹി ഡൈനാമോസിനെയും ചെന്നൈ കശാപ്പ് ചെയ്തു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മാര്‍ക്കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈ എതിരാളികളെ നിഷ്പ്രഭരാക്കിയത്.
ജെജെ ലാല്‍പെഖ്‌ലുവ ചെന്നൈക്കായി ഇരട്ടഗോളോടെ മിന്നി. ബ്രൂണോ മെന്‍ഡോസ (17ാം മിനിറ്റ്), ബ്രൂണോ പെലിസാരി (21), എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. കളിയുടെ ഒരു ഘട്ടത്തില്‍പ്പോ ലും ഡല്‍ഹിക്ക് തിരിച്ചുവരാനുള്ള പഴുത് നല്‍കാതെയാണ് ചെന്നൈ ആധികാരിക ജയം കൊയ്തത്.
കനത്ത തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറാനുള്ള അവസരവും ഡല്‍ഹി നഷ്ടപ്പെടുത്തി. എന്നാല്‍ ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
Next Story

RELATED STORIES

Share it