Flash News

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റും മഴയും

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റും മഴയും
X


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റും  മഴയും. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. പത്തോളം വിമാന സര്‍വീസുകള്‍ തിരിച്ചുവിട്ടു. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്. ഡല്‍ഹി മെട്രോ സര്‍വീസും തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് പൊടിക്കാറ്റ് വീശിത്തുടങ്ങിയത്. ഡല്‍ഹിക്ക് പുറമെ അതിര്‍ത്തി നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്. മഴ കാര്യമായില്ലെങ്കിലും അതിശക്തമായാണു പൊടിക്കാറ്റു വീശുന്നത്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നു നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
Next Story

RELATED STORIES

Share it