ഡല്‍ഹിയില്‍ വന്‍ കര്‍ഷക സമ്മേളനം സംഘടിപ്പിക്കും

ന്യൂഡല്‍ഹി: സംഘപരിവാരത്തിന്റെ നേതൃത്വത്തിലുള്ള ഗോരക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ച് ഡല്‍ഹിയില്‍ വന്‍ കര്‍ഷക സമ്മേളനം. ഭൂമി അധികാര്‍ ആന്ദോളന്‍, അഖിലേന്ത്യാ കിസാന്‍ സഭ തുടങ്ങിയ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍  ഈ മാസം 20, 21 തിയ്യതികളില്‍ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് സമ്മേളനം നടക്കുക.
രാജസ്ഥാന്‍, ഹരിയാന ഉള്‍പ്പെടയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോരക്ഷക് സേനയുടെ അക്രമത്തിനിരയായ ദലിത്, ന്യൂനപക്ഷ കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ദേശീയ സമ്മേളനം നടക്കുന്നത്.  ഓള്‍ ഇന്ത്യാ കിസാന്‍ സഭയ്ക്ക് പുറമെ ഓള്‍ ഇന്ത്യാ കിസാന്‍ മഹാസഭ, അഖില ഭാരതീയ കിസാന്‍ സഭ, നാഷനല്‍  അലൈന്‍സ് ഓഫ് പീപ്പിള്‍ മൂവ് മെന്റ്, ഐഎന്‍എസ്എഫ്, ഓള്‍ ഇന്ത്യാ അഗ്രികള്‍ച്ചറല്‍ വര്‍ക്കേസ് യൂനിയന്‍  എന്നിവരടങ്ങുന്നതാണ് ഭൂമി അധികാര്‍ ആന്തോളന്‍.
Next Story

RELATED STORIES

Share it