ഡല്‍ഹിയില്‍ ലഷ്‌കര്‍ ആക്രമണത്തിന് സാധ്യതയെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ലഷ്‌കറെ ത്വയ്യിബയുടെ അക്രമണത്തിനു സാധ്യതയെന്ന് റിപോര്‍ട്ടുകള്‍. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കു കടന്ന സംഘത്തിന് ഉന്നതവ്യക്തികളെ ലക്ഷ്യംവച്ച് തലസ്ഥാനത്ത് ചാവേറാക്രമണത്തിനു പദ്ധതിയുണ്ടെന്നും ഡല്‍ഹി പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലിസ് കേസ് ഫയല്‍ ചെയ്തുവെന്നും റിപോര്‍ട്ട് പറയുന്നു.
ചൊവ്വാഴ്ചയാണ് യുഎപിഎ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഡല്‍ഹിയിലും ഇതര ഇന്ത്യന്‍ നഗരങ്ങളിലും അക്രമം നടത്താന്‍ ലഷ്‌കര്‍ ആസൂത്രണം നടത്തിയതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ ജൂലൈയിലും അക്രമം നടത്താന്‍ സാധ്യതയുണ്ടെന്നു കരുതുന്ന ചിലര്‍ക്കെതിരേ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നു. അന്ന് ഐഎസ് ബന്ധമുണ്ടെന്നു കരുതുന്ന അജ്ഞാതര്‍ക്കെതിരേയായിരുന്നു കേസെടുത്തത്.
Next Story

RELATED STORIES

Share it