Flash News

ഡല്‍ഹിയില്‍ രണ്ടിടത്ത് തീപ്പിടിത്തം ; മൂന്നുപേര്‍ മരിച്ചു



ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വീട്ടിലുണ്ടായ അഗ്‌നിബാധയില്‍ അജ്ഞലി (28), അതിതി (13) എന്നിവരാണ് മരിച്ചത്. മൂന്നു വയസ്സുകാരിക്ക് പൊള്ളലേറ്റു. മാളവ്യ നഗറിലെ ഗോഡൗണിലുണ്ടായ മറ്റൊരു അഗ്‌നിബാധയില്‍ അശോക് ഗുപ്ത (50) എന്നയാളാണ് മരിച്ചത്. ഗോഡൗണിനടുത്തുണ്ടായിരുന്ന 30 കുടിലുകള്‍ കത്തിനശിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it