Flash News

ഡല്‍ഹിയില്‍ രണ്ടിടത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആറു മരണം

ഡല്‍ഹിയില്‍ രണ്ടിടത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആറു മരണം
X
CYLINDER-BLAST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടിടങ്ങളിലായി പാചക ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പടെ ആറു പേര്‍ മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറിലും തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ആശ്രം ചൗക്കിലുമാണ് അപകടങ്ങളുണ്ടായത്.  ഇന്നലെ രാത്രി എട്ടു മണിയോടെയാണ്  ഗാന്ധിനഗറില്‍ ഗ്യാസ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും എതിര്‍വശത്തുണ്ടായിരുന്ന ഭിത്തിയും തകരുകയും വീടിനു തീപിടിക്കുകയും ചെയ്തു. ഏഴ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണച്ചത്.
രാത്രി 8.30നാണ് ആശ്രം ചൗക്കില്‍ പൊട്ടിത്തെറിയുണ്ടായത്്്. മുമ്പതുകാരിയായ വീട്ടമ്മ മമത(39) എന്ന വീട്ടമ്മയും, മക്കളായ കൃതിക(9), പതിനൊന്ന് മാസം പ്രായമുള്ള പ്രിയങ്ക എന്നിവരുമാണ് മരിച്ചത്. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയും സ്ത്രീയുമുള്‍പ്പെടെ മൂന്നു പേരുടെ പൊള്ളല്‍ ഗുരുതരമാണ്. കെട്ടിടത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന്്്് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാധമിക നിഗമനം. തീപടര്‍ന്നതോടെ നാലാം നിലയില്‍ കുടുങ്ങിപ്പോയവരാണ് മരിച്ചത്്്.രക്ഷപ്പെടാനായി ബാല്‍ക്കെണികളില്‍ നിന്ന് ചാടിയവരാണ് പരിക്കേറ്റവരില്‍ കൂടുതലും. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാടിയും വീണുമാണ് ഏറെപ്പേര്‍ക്കും പരിക്കേറ്റത്. ഏതാനും രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it