Flash News

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷം, സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ഗ്രീന്‍പീസ്

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷം, സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ഗ്രീന്‍പീസ്
X
student-pollution-lന്യൂഡല്‍ഹി : ഡല്‍ഹിയിലെ വായു മലിനീകരണം അപകടരമായ അളവിലാണെന്നും സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതുവരെ സ്‌കൂളുകള്‍ അടച്ചിടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരിസ്ഥിതിസംഘടനയായ ഗ്രീന്‍പീസ് ആവശ്യപ്പെട്ടു. ഡല്‍ഹി സ്‌കൂളുകളില്‍ ഉയര്‍ന്ന അളവില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്ന് കാണിക്കുന്ന പഠന റിപോര്‍ട്ടും സംഘടന പുറത്തുവിട്ടു. കാന്‍സറിന് കാരണമാകുന്ന ആര്‍സനിക്, കാഡ്മിയം, കാരീയം, നിക്കല്‍ എന്നിവയും ക്ലാസുമുറികളില്‍ കണ്ടെത്തിയതായും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് അനുവദനീയമായതിന്റെ പതിനൊന്നിരട്ടിവരെയാണ് മലിനീകരണത്തോത് എന്നും ഗ്രീന്‍പീസ് ചൂണ്ടിക്കാട്ടി.
വായുമലിനീകരണത്തിനിടയാക്കുന്ന സൂക്ഷ്മപദാര്‍ത്ഥങ്ങളില്‍ ഏറെ അപകടകാരിയായ പര്‍ടിക്കുലേറ്റ് മാറ്റര്‍ 2.5ന്റെ അളവ് ഏറെ ഉയര്‍ന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ക്ലാസ് മുറികളിലെ ഘനലോഹങ്ങളുടെ തോത് ഇന്ത്യയുടെ മാനദണ്ഡങ്ങളനുസരിച്ച് അനുവദനീയമായ  അളവിനേക്കാള്‍ അഞ്ചിരട്ടിയോളവും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ച്  അനുവദനീയമായതിന്റെ 11 ഇരട്ടിയോളം ഉയര്‍ന്നതായാണ് റിപോര്‍ട്ട്് സൂചിപ്പിക്കുന്നത്്.
[related]അതേസമയം ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങളും ഇന്ത്യന്‍ മാനദണ്ഡങ്ങളും വാര്‍ഷികശരാശരിയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കാറുള്ളതെന്നും ഗ്രീന്‍പീസിന്റെ റിപോര്‍ട് വിവിധസ്ഥലങ്ങളില്‍ ഒരാറ്റ ദിവസം രേഖപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നുമാണ് ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി വിശദീകരിക്കുന്നത്.

വായുമലീനീകരണം ഡല്‍ഹിയില്‍ മാത്രമല്ല, ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും ഇത്തരത്തില്‍ അപകടകരമായ അവസ്ഥയിലാണെന്ന്് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി നഗരത്തിലെ വായുമലിനീകരണം അപകടകരമായ അവസ്ഥയിലെത്തിയതിനാല്‍ സ്‌കൂളുകള്‍ അടച്ചിടണമെന്ന്്് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. മലിനീകരണത്തോത് ഉയര്‍ന്നതിനെത്തുടര്‍ന്ന്് ബെയ്ജിങ്ില്‍ അടുത്തകാലത്ത്്് ഇത്തരത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. ഡല്‍ഹിയിലെ വായുമലിനീകരണം മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ മാപിനികളില്‍ അളക്കാവുന്നതിന്റെ പരമാവധിയായ 500 യൂണിറ്റിനും മുകളിലെത്തിയതായി ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ അടച്ചിടുന്നതാണ് നല്ലതെന്ന്്് സര്‍ക്കാരിന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ നിയുക്തമായ ഡല്‍ഹി ഡയലോഗ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്.
എന്നാല്‍ മലിനീകരണം ഉയര്‍ന്ന തോതിലാണെങ്കില്‍ സ്‌കൂളുകള്‍ അടച്ചിട്ടതുകൊണ്ടെന്ത് കാര്യമെന്നും വീടുകളിലെ മലിനീകരണത്തോത് കുറവാണോ എന്നുമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രതികരണം. മലിനീകരണവും വാഹനത്തിരക്കും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗതപരിഷ്‌കാരത്തിന്റെ ഭാഗമായി ഈ മാസം 1 മുതല്‍ 15 വരെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
വായുമലിനീകരണം ഏറ്റവും രൂക്ഷമായ ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്് ഡല്‍ഹിയാണെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ മാര്‍ച്ചില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കണക്ക്് അംഗീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. റിപോര്‍ട്ട് ഏറെ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
Next Story

RELATED STORIES

Share it