ഡല്‍ഹിയില്‍ മണിപ്പൂരി യുവതിയെ കാണാതായി

ന്യൂഡല്‍ഹി: മണിപ്പൂരി നഴ്‌സിനെ ഡല്‍ഹിയില്‍ കാണാതായി. ജനകപുരിയിലെ തന്റെ ഹോസ്റ്റലിനു പുറത്തു വച്ചാണ് ഇവരെ കാണാതായത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി സഹപ്രവര്‍ത്തകയോടൊപ്പം ഹോസ്റ്റലിലേക്ക് മടങ്ങി വരുമ്പോള്‍ ഹോസ്റ്റലിനു പുറത്തുള്ള റോഡില്‍വച്ച് ഇരുവര്‍ക്കും പരിചയമുള്ള ആശുപത്രി ജീവനക്കാരന്‍ യുവതിയെ സമീപിച്ചു. തുടര്‍ന്നു തങ്ങള്‍ക്ക് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സഹപ്രവര്‍ത്തകയെ മണിപ്പൂരി യുവതി പറഞ്ഞയച്ചു.
ഹോസ്റ്റലിലെത്തി സഹപ്രവര്‍ത്തക ഏറെ നേരം കാത്തിരുന്നിട്ടും കാണാത്തതിനെതുടര്‍ന്നു അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും യുവതിയെയും കൂടെയുള്ള ആളെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഡിസിപി പുഷ്‌പേന്ദ്ര കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it