ഡല്‍ഹിയില്‍ ഭൂചലനം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. ചലനം താരതമ്യേന ശക്തമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റിക്റ്റര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍-മെഡിറ്ററേനിയന്‍ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് യുഎന്‍ഐ വ്യക്തമാക്കി. ഡല്‍ഹിക്കു പുറമെ ഹരിദ്വാര്‍, ഡെറാഡൂണ്‍, ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങള്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രി 8.51ഓടെയാണ് ചലനം അനുഭവപ്പെട്ടത്.  ഡെറാഡൂണിന് 121 കിലോമീറ്റര്‍ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it