ഡല്‍ഹിയില്‍ ബാലികയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ തള്ളി

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 13കാരിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ചു. പുള്‍ പ്രഹ്ലാദ്പുരിലാണു സംഭവം. അനാഥ ബാലികയാണ് പീഡനത്തിനിരയായത്. എയിംസില്‍ പ്രവേശിപ്പിച്ച ബാലികയുടെ നില ഗുരുതരമാണ്.
അമ്മായിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്ന കുട്ടിയെ മെയ് 17നു കാണാതായിരുന്നു. മെയ് 18നു പുലര്‍ച്ചെ കുട്ടിയെ അബോധാവസ്ഥയില്‍ റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത് നാട്ടുകാരാണ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ കുട്ടിയെ എയിംസില്‍ സന്ദര്‍ശിച്ചു. ബാലിക കൂട്ടബലാല്‍സംഗത്തിനിരയായതായി സംശയമുണ്ടെന്ന് അവര്‍ പറഞ്ഞു. കുട്ടിയെ ശസ്ത്രക്രിയക്കു വിധേയമാക്കിയെന്നും മലിവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it