ഡല്‍ഹിയില്‍ നാലുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി
ന്യൂഡല്‍ഹി: തലസ്ഥാനത്ത് നാലുവയസ്സുകാരി ക്രൂരമായി ബലാല്‍സംഗത്തിനിരയായി . തെ്ക്കുപടിഞ്ഞാറന് ഡല്‍ഹിയിലെ കേശവപുരത്താണ് സംഭവം. അതീവ ഗുരുതരനിലയില്‍ കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ്. ശരീരത്തിലെ നിരവധി ഭാഗങ്ങളിലും ആന്തരിക ഭാഗങ്ങളിലും ക്രൂരമായ മുറിവുകളാണുള്ളത്.
വ്യാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. ഇന്നലെ റെയില്‍വെ ട്രാക്കിലാണ് പരിക്കുകളോടെ കുട്ടിയെ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. പ്രതികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ കുട്ടിയാണ് ആക്രമണത്തിനിരയായത്.
സംഭവം ആസൂത്രിതമാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ അക്രമികള്‍ കൊല്ലാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ പരിക്കുകള്‍ ഭീകരമാണെന്നും ഇതില്‍ നിന്നും മോചിതയാവാന്‍ ആറുമാസം എടുക്കുമെന്നും ഡല്‍ഹി വനിതാ കമ്മീഷന് ചെയര്‍പെഴ്സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT