Flash News

ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുത്: സുപ്രിംകോടതി

ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുത്:   സുപ്രിംകോടതി
X
SUPREME_COURT

ന്യൂഡല്‍ഹി: തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയുടെ സുപ്രധാന വിധി. മാര്‍ച്ച് 11 വരെ ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസട്രേഷന്‍ നല്‍കരുതെന്ന് സുപ്രിംകോടതി അറിയിച്ചു. 2000 സിസിയില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുത്.

10 വര്‍ഷം കൂടുതല്‍ പഴക്കമുള്ള ട്രക്കുകളും തലസ്ഥാനത്ത് നിരോധിച്ചതായി കോടതി ഉത്തരവിറക്കി. സംസ്ഥാനത്തേക്ക് വരുന്ന വലിയ ലോറുകളും ട്രക്കുകളും ഇനി മുതല്‍ ഇരട്ടി നികുതി നല്‍കണം. ഇവ മലിനീകരണത്തിന് കാരണമാവുന്നതാണെന്ന് കോടതി വിശദീകരിച്ചു.

വലിയ ട്രക്കുകള്‍ നിലവില്‍ 2,600 രൂപയും മറ്റു വാഹനങ്ങള്‍ 1,400 രൂപയുമാണ് നികുതിയിനത്തില്‍ നല്‍കുന്നുത്. ഇവിടെ ഓടുന്ന സ്വകാര്യ ടാക്‌സികളെല്ലാം പ്രകൃതി വാതകത്തിലേക്ക് മാറണ മെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it