ഡല്‍ഹിയില്‍ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി ചമ്പല്‍ മോഡല്‍ കവര്‍ച്ച. നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരെയാണ് നാലംഗ സംഘം ആയുധം കാണിച്ച് കൊള്ളയടിച്ചത്. ഇന്നലെ പുലര്‍ച്ചെ നിസാമുദ്ദീന്‍ -അംബാല പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.
നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍നിന്ന് പുലര്‍ച്ചെ 3.56ന് പുറപ്പെട്ട ട്രെയിന്‍  നിസാമുദ്ദീനും തിലക് ബ്രിഡ്ജിനും ഇടയ്ക്കുള്ള വിജനമായ സ്ഥലത്ത് നിര്‍ത്തിയപ്പോള്‍ നാലംഗ സംഘം ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കടക്കുകയും  യാത്രക്കാരുടെ പണവും സ്വര്‍ണാഭരണങ്ങളുമടക്കം വിലപിടിപ്പുള്ളതെല്ലാം കവരുകയുമായിരുന്നു.
Next Story

RELATED STORIES

Share it