Flash News

ഡല്‍ഹിയില്‍ കശ്മീരികള്‍ക്ക് ക്രൂരമര്‍ദനം

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നാലു കശ്മീരികളെ ആള്‍ക്കൂട്ടം ഭീകരവാദികളെന്നു വിളിച്ച് മര്‍ദിച്ചു. വ്യാഴാഴ്ച രാത്രിയാണു സംഭവം. സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോളനിയില്‍ താമസിക്കുന്ന 40കാരനും മൂന്നു സഹോദരിമാരുമാണ് ആക്രമിക്കപ്പെട്ടത്. കശ്മീരി ഭീകരവാദികളെന്ന് ആക്രോശിച്ച് വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് മര്‍ദിക്കപ്പെട്ടവര്‍ ആരോപിക്കുന്നു.
എന്നാല്‍, കശ്മീരികള്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തതാണ് പ്രശ്‌നത്തിനു കാരണമെന്നു പ്രദേശവാസികള്‍ പറയുന്നു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് കൂടുതല്‍ നായ്ക്കളെ പ്രദേശത്തേക്ക് ആകര്‍ഷിക്കുമെന്നും ഇത് ഇവിടെ താമസിക്കുന്നവര്‍ക്കു ശല്യമാവുമെന്നുമാണ് ആരോപണം.
എന്നാല്‍, ഭീകരന്മാരായ കശ്മീരികള്‍ ഒഴിഞ്ഞുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ആക്രമണമെന്നാണ് ഇരകളുടെ പക്ഷം. തങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ വാടകയ്ക്കു താമസിക്കുന്നവരാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് സഹോദരങ്ങളെ മര്‍ദിച്ചതെന്നു സംഭവത്തിന്റെ വീഡിയോ തെളിയിക്കുന്നു. ഇറാനില്‍ നിന്നെത്തിയ തങ്ങളുടെ ബന്ധുവിനെ അവര്‍ താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടുവിടാന്‍ പോവുന്നതിനിടെയാണ് ജനക്കൂട്ടം ഹോക്കി സ്റ്റിക്കുകളും ദണ്ഡുകളുമായി തടഞ്ഞുനിര്‍ത്തി ആക്രമിച്ചതെന്നും ഇരകള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it