ഡല്‍ഹിയില്‍ ഒറ്റ നമ്പര്‍ കാറുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍

ന്യൂഡല്‍ഹി: ഒറ്റ സംഖ്യയില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള കാറുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന നമ്പരുള്ള കാറുകള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും നഗരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുകയെന്ന് ഡല്‍ഹി സര്‍ക്കാര്‍. ജനുവരി ഒന്നുമുതലാണ് ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ആംബുലന്‍സുകള്‍ അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്കുള്ള സ്വകാര്യ വാഹനങ്ങള്‍ക്കു മാത്രമേ നഗരത്തില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ ഇളവുണ്ടാവുകയുള്ളൂവെന്ന് ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു.നിയന്ത്രണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ നിര്‍ദേശം സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it