Flash News

സുപ്രീംകോടതി നിര്‍ദേശം അവഗണിച്ച് ഡല്‍ഹിയില്‍ അഭിഭാഷകരുടെ പ്രകടനം

സുപ്രീംകോടതി നിര്‍ദേശം അവഗണിച്ച് ഡല്‍ഹിയില്‍ അഭിഭാഷകരുടെ പ്രകടനം
X
patiala-house-lawyers-PROTEന്യൂഡല്‍ഹി : പാട്യാല ഹൗസ് കോടതിയില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകരെ അനുകൂലിച്ച് ഡല്‍ഹിയില്‍ ഒരുവിഭാഗം അഭിഭാഷകരുടെ പ്രകടനം. പാകിസ്താന്‍ വിരുദ്ധ-ഇന്ത്യാ അനുകൂലമുദ്രാവാക്യങ്ങള്‍ മുഴക്കി പാട്യാല ഹൗസ് കോടതിയില്‍ നിന്നും ഇന്ത്യാഗേറ്റിലേക്കാണ് പ്രകടനം നടത്തിയത്്. വന്ദേമാതരവും ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും ദേശീയപതാകയേന്തിയ പ്രകടനക്കാര്‍ മുഴക്കി.
പാട്യാലഹൗസ് കോടതിയിലെയും ഡല്‍ഹിയിലെ മറ്റ് കോടതികളിലെയും ബാര്‍ അസോസിയേഷനുകളില്‍ നിന്നായി ഇരുനൂറോളം അഭിഭാഷകരാണ് പ്രകടനം നടത്തിയത്. രാജ്യതലസ്ഥാനത്തെ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന്്് പ്രകടനക്കാര്‍ പറഞ്ഞു. അതേസമയം പ്രശ്‌നം ആളിക്കത്തിക്കുന്ന നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം അവഗണിച്ചാണ് അഭിഭാഷകര്‍ പ്രകടനം നടത്തിയത്് എന്ന്് ചൂണ്ടിക്കാണിക്കപ്പെടുന്നു
Next Story

RELATED STORIES

Share it