ഡല്‍ഹിയില്‍ ഏഴു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിഗ്രിയില്‍ ഏഴു വയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ പ്രതികളായ മൂന്നു പേരില്‍ പ്രായപൂര്‍ത്തിയാവാത്തയാളെ അറസ്റ്റ് ചെയ്തു. ബാലികയുടെ അയല്‍വാസിയാണ് അറസ്റ്റിലായ പതിനാറുകാരന്‍. രണ്ടു പേര്‍ ഒളിവിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ നില ഗുരുതരമാണ്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ച വൈകുന്നേരം വീടിനു സമീപത്തെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് സമീപത്തെ മറ്റൊരു പാര്‍ക്കില്‍ നിന്നാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഡല്‍ഹിയില്‍ രണ്ടു ദിവസത്തിനിടെ ഇതു രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ദിവസം 14കാരിയെ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it