Flash News

ഡല്‍ഹിയില്‍ 500 ഓളം കുടിലുകള്‍ ഒഴിപ്പിച്ചു; ഒരു കുഞ്ഞ് മരിച്ചു; കെജരിവാള്‍ മൂന്നു ഉദ്ദ്യോഗസ്ഥരെ പുറത്താക്കി

ഡല്‍ഹിയില്‍ 500 ഓളം കുടിലുകള്‍ ഒഴിപ്പിച്ചു; ഒരു കുഞ്ഞ് മരിച്ചു; കെജരിവാള്‍ മൂന്നു ഉദ്ദ്യോഗസ്ഥരെ പുറത്താക്കി
X
_demolition

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റെയില്‍വേയുടെ പുറംമ്പോക്ക് ഭൂമിയില്‍ പോലിസ് 500 ഓളം കുടിലുകള്‍ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒഴുപ്പിക്കലിനിടെ ഒരു കുഞ്ഞ് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആറു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ബുള്‍ഡോസറുകൊണ്ടാണ് പ്രദേശവാസികളെ ഒഴിപ്പിച്ചത്.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുടിലുകള്‍ തകര്‍ത്തത്. എന്നാല്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെന്ന് റെയില്‍വേ പോലിസ് അറിയിച്ചു.

അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സ്ഥലം സന്ദര്‍ശിച്ചു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട മൂന്ന് ഉദ്ദ്യോഗസ്ഥരെ മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്തു.
Next Story

RELATED STORIES

Share it