Flash News

ഡല്‍ഹിയില്‍ ആള്‍ക്കൂട്ടം നൈജീരിയിക്കാരനെ തല്ലിച്ചതച്ചു

ഡല്‍ഹിയില്‍ ആള്‍ക്കൂട്ടം നൈജീരിയിക്കാരനെ തല്ലിച്ചതച്ചു
X


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൈജീരിയക്കാരനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിച്ചതച്ചു. മോഷണവും മയക്കുമരുന്നു കച്ചവടവും ആരോപിച്ചായിരുന്നു നൈജീരിയന്‍ പൗരനു നേരെയുള്ള ആക്രമണം. രണ്ടാഴ്ച മുമ്പ് ഡല്‍ഹിയിലെ മാല്‍വിയ നഗറിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. ആക്രമിച്ചശേഷം നൈജീരിയക്കാരനെതിരെ പ്രദേശവാസി മോഷണക്കുറ്റം ആരോപിച്ച് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മോഷണശ്രമത്തിനിടെ കോണിപ്പടിയില്‍ നിന്നും വീണാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നാണ് പ്രദേശവാസിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വാദം പൊളിഞ്ഞിരിക്കുകയാണ്.
സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ സെപ്തംബര്‍ 24 മുതല്‍ ജയിലിലാണ്. അതേസമയം, ഇയാളെ ആക്രമിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

[related]
Next Story

RELATED STORIES

Share it