ഡല്‍ഹിയിലേക്കുള്ള യാത്രാക്കൂലി തരാമെന്ന് പി സി ജോര്‍ജിനോട് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: പി സി ജോര്‍ജിനു ഡല്‍ഹിക്കു വരാന്‍ പണമില്ലെങ്കില്‍ യാത്രാക്കൂലി നല്‍കാമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. യാത്രാചെലവിനായി പണമില്ലെന്ന് എഴുതിനല്‍കിയാല്‍ യാത്രാബത്ത കമ്മീഷന്‍ നല്‍കാം. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രേഖ ശര്‍മ പറഞ്ഞു.
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ ഈ മാസം 21ന് നേരിട്ട് ഹാജരാവണമെന്ന് കഴിഞ്ഞദിവസം വനിതാ കമ്മീഷന്‍ പി സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായി വണ്ടിക്കൂലി നല്‍കിയാല്‍ ഡല്‍ഹിയിലേക്കു വരാമെന്നും അല്ലെങ്കില്‍ കമ്മീഷന്‍ കേരളത്തിലേക്കു വരട്ടെയെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. ഈ പ്രസ്താവനയാണ് കമ്മീഷനെ ചൊടിപ്പിച്ചത്.

Next Story

RELATED STORIES

Share it