ഡല്‍ഹിയിലെ വായുമലിനീകരണം; ഹരിത ട്രൈബ്യൂണല്‍ റിപോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ വാഹന നിയന്ത്രണപദ്ധതി പരീക്ഷിച്ച ഈ മാസം ഒന്നു മുതല്‍ 15 വരെ തിയ്യതികളില്‍ അന്തരീക്ഷ മലിനീകരണത്തില്‍ എന്ത് മാറ്റമുണ്ടായി എന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇത് സംബന്ധിച്ച് റിപോ ര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ കെജ്‌രിവാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റ്റു-സ്‌ട്രോക്ക് എഞ്ചിനുള്ള മുച്ചക്ര വാഹനങ്ങളും ഡല്‍ഹിയില്‍ സാധാരണയായി കാണപ്പെടുന്ന നാല് ചക്ര ഷെയര്‍ സൈക്കിളുകളും മലിനീകരണമുണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ അവ നിരോധിക്കണമെന്നുമുള്ള ഒരു പരാതി പരിഗണിക്കവെയാണ് ട്രൈബ്യൂണലിന്റെ ഭാഗത്തു നിന്ന് നിര്‍ദേശമുണ്ടായിരിക്കുന്നത്.
ഇതു സംബന്ധിച്ച സര്‍വെ നടത്താന്‍ സംസ്ഥാന റോഡ് ഗതാഗത മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി എന്നിവയിലെ ഉദ്യോഗസ്ഥന്‍മാരുള്‍പ്പെട്ട ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയ ട്രൈബ്യൂണല്‍ വ്യത്യസ്ത തരം വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ തോത് തിട്ടപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സ ണ്‍ കൂടിയായ ജസ്റ്റിസ് സ്വതന്ത്ര ര്‍കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡല്‍ഹി റോഡ് ഗതാഗത മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി എന്നിവക്ക് ഫെബ്രുവരി 26നകം മറുപടിയാവശ്യപ്പെട്ടു കൊണ്ട് ട്രൈബ്യൂണല്‍ നോട്ടീസയച്ചു.
പരിസ്ഥിതി പ്രവര്‍ത്തകനായ കെ മനോഹരന്‍ സമര്‍പ്പിച്ച പരാതിയിന്‍മേലാണ് ഇപ്പോള്‍ ട്രൈബ്യൂണല്‍ ഇടപെട്ടിരിക്കുന്നത്.
ഡല്‍ഹിയില്‍ മെട്രോ സ്‌റ്റേഷനുകളിലേക്കും മറ്റും സേവനം നടത്തുന്ന ഷെയര്‍ സൈക്കിളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന കൃത്യമായ സര്‍ക്കാര്‍ മാനദണ്ഡങ്ങളില്ലെന്ന് പരാതി പറയുന്നു.
നേരത്തെ ഇത്തരം വണ്ടികള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു പറഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയിലും പരാതി സമര്‍പ്പിക്കപ്പെട്ടിരുന്നു. നഗരത്തിലെ വളരെ സാധാരണക്കാരായ ആളുകളാണ് ഇത്തരം വണ്ടികള്‍ ഓടിച്ച് ഉപജീവനം തേടുന്നവരില്‍ നല്ലൊരു വിഭാഗവും.
Next Story

RELATED STORIES

Share it