Business

ഡല്‍ഹിയിലെ ഡീസല്‍ വാഹനങ്ങളുടെ നിരോധനം; നഷ്ടം ഇന്ത്യന്‍ നിക്ഷേപക മേഖലയ്ക്ക്

ഡല്‍ഹിയിലെ ഡീസല്‍ വാഹനങ്ങളുടെ നിരോധനം; നഷ്ടം ഇന്ത്യന്‍ നിക്ഷേപക മേഖലയ്ക്ക്
X
car

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ഡല്‍ഹിയിലെ വായു മലിനീകരണത്തിന് പരിഹാരമെന്നോണം ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഹരിത കോടതി ഉത്തരവ് ബാധിക്കുന്നത് ഇന്ത്യന്‍ നിക്ഷേപക മേഖലയെ. ഇന്ത്യയുടെ നിക്ഷേപക യശ്ശസിന് കോട്ടം തട്ടുന്നതാണ് ഡീസല്‍ വാഹനങ്ങളുടെ നിരോധനം മൂലം ഉണ്ടാവുകയെന്ന് ഓട്ടോമൊബൈല്‍ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
ഡല്‍ഹിയില്‍ നിലവില്‍ ഓടുന്ന 27 ലക്ഷം വാഹനങ്ങളില്‍ 5-6ലക്ഷം മാത്രമാണ് ഡീസല്‍ വാഹനങ്ങള്‍. ഇവയുടെ നിരോധനം മൂലം ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കുറവുണ്ടാവുമെന്ന ധാരണ തെറ്റാണെന്നാണ് വിലയിരുത്തല്‍. ഡീസല്‍ വാഹന നിരോധനം ഡീസല്‍ വിലയിടിവിന് കാരണമാകുമെന്നത് പ്രധാന കാരണം.ഡീസല്‍ ടെക്‌നോളജി മേഖലയെയും നിരോധനം സാരമായി ബാധിക്കും. മുന്‍ നിര ലോകത്തര കമ്പനികള്‍ ഇന്ത്യയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ മുടക്കുന്ന നിക്ഷേപം കുറയും.  ലോകത്തിനു മുമ്പിലുള്ള ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയെ നിരോധനം കാര്യമായി ബാധിക്കും.


ഹരിത കോടതിയുടെ വിധി യാതൊരു മാനദണ്ഡമോ പഠനമോ ഇല്ലാതെയാണെന്നും സാമ്പത്തിക വിദഗദ്ധര്‍ വ്യക്തമാക്കുന്നു. ഐ.ഐ.ടി കാണ്‍പൂരില്‍ ഇതുസംബന്ധിച്ച പഠനം നടക്കുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് വന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാവുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്  അധികൃതര്‍ പറയുന്നു.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണമായത് 25 ശതമാനം കാറുകളാണ്. ഡീസല്‍ കാറുകളാവട്ടെ ഡല്‍ഹിയില്‍ 2.5 ശതമാനമുള്ളത്. മാരുതി, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കാണ് പുതിയ തീരുമാനം ഏറെ ഗുണകരമായത്. ഡീസല്‍ വാഹനമായ ടൊയോട്ടയ്ക്കാണ് പുതിയ തീരുമാനം ആഘാതമായിരിക്കുന്നത്.

ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത കോടതി കഴിഞ്ഞ ദിവസമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പരിസ്ഥിതിമലിനീകരണം കണക്കിലെടുത്താണു തീരുമാനം. പുതിയ ഡീസ ല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുതെന്നാണ് െ്രെടബ്യൂണല്‍ ഉത്തരവ്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കരുതെന്നും നിര്‍ദേശമുണ്ട്. വിവിധ വകുപ്പുകള്‍ക്കുവേണ്ടി പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്രസര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും െ്രെടബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ മലിനീകരണം തടയുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണ രീതിയെയും െ്രെടബ്യൂണല്‍ വിമര്‍ശിച്ചു. ഒറ്റ, ഇരട്ട ഫോര്‍മുലയില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുന്ന രീതി ജനങ്ങളെ രണ്ടു വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് ഹരിത െ്രെടബ്യൂണലിന്റെ അഭിപ്രായം. ജനുവരി ഒന്നു മുതല്‍ 14ാം തിയ്യതി വരെ ഒറ്റ, ഇരട്ട ഫോര്‍മുലയില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാണു ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ നീക്കം. ഇതനുസരിച്ച് ജനുവരി ഒന്നിന് ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ മാത്രമേ പുറത്തിറക്കാവൂ. രണ്ടാം തിയ്യതി ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും.

ഇങ്ങനെ ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ അനുവദിക്കുന്നതിലൂടെ തലസ്ഥാന നഗരിയിലെ അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്കു പൂര്‍ണ നിരോധനം വേണമെന്നാവശ്യപ്പെടുന്ന ഹരജി അടുത്ത 15ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്.

ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം സംബന്ധിച്ച ഹരജികളും ഇതോടൊപ്പം പരിഗണിക്കും.ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി എടുത്തുകളയാന്‍ കര്‍മപദ്ധതി തയ്യാറാക്കാന്‍ കോര്‍പറേഷനുകള്‍, പോലിസ്, മറ്റ് പൊതുവകുപ്പുകള്‍ എന്നിവയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ജനുവരി ആറിനകം പദ്ധതി സമര്‍പ്പിക്കണം.സര്‍ക്കാര്‍ സ്‌കൂളുകളിലെ വായുമലിനീകരണം തടയുന്നതിന് ഹരിതമേഖല സൃഷ്ടിക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍മൈതാനങ്ങളില്‍ പുല്ല് വളര്‍ത്തണമെന്നും എയര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it