Cricket

ഡല്‍ഹിക്ക് ആവേശ ജയം; പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

ഡല്‍ഹിക്ക് ആവേശ ജയം; പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്
X

ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ തലകുനിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത്. 12 റണ്‍സിനാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മുംബൈയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈയുടെ പോരാട്ടം 19.3 ഓവറില്‍ 163 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ബെന്‍ കട്ടിങ് ( 20 പന്തില്‍ 37) പൊരുതി നോക്കിയെങ്കിലും മുംബൈയെ വിജയത്തിലേക്കെത്തിക്കാനായില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിന്റെയും അമിത് മിശ്രയുടെയും സന്ദീപ് ലമ്മിച്ചന്നിന്റെയും ബൗളിങാണ് മുംബൈയെ തകര്‍ത്തത്.
നേരത്തെ ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് കരുത്തായത് റിഷഭ് പാന്തിന്റെ ( 44 പന്തില്‍ 64) അര്‍ധ സെഞ്ച്വറിയാണ്. അവസാന ഓവറുകളില്‍ പൊരുതിക്കളിച്ച വിജയ് ശങ്കറിന്റെ ( 30 പന്തില്‍ 43) ബാറ്റിങും ഡല്‍ഹിക്ക് കരുത്തായി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതാണ് തിരിച്ചടിയായത്. എവിന്‍ ലെവിസ് ( 31 പന്തില്‍ 48) മുംബൈ നിരയില്‍ ടോപ് സ്‌കോററായി. രോഹിത് ശര്‍മ (11 പന്തില്‍ 13) മധ്യ നിരയില്‍ വീണ്ടും പരാജയപ്പെട്ടതാണ് മുംബൈക്ക് തിരിച്ചടിയായത്.
Next Story

RELATED STORIES

Share it