Cricket

ഡര്‍ബനിലെ സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു

ഡര്‍ബനിലെ സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു
X

ഡര്‍ബന്‍: ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്ത 351 റണ്‍സിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 162 റണ്‍സിന് കൂടാരം കയറി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തി. നഥാന്‍ ലിയോണിന്റെയും ബൗളിങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എബി ഡിവില്ലിയേഴ്‌സ് (71*) അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു. എയ്ഡന്‍ മാര്‍ക്രം (32), ക്വിന്റന്‍ ഡീ കോക്ക് (20) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ മറ്റ് സ്‌കോറര്‍മാര്‍. ഒന്നാം ഇന്നിങ്‌സില്‍ 189 റണ്‍സിന്റെ ലീഡാണ് ഓസീസിനുള്ളത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിന് കരുത്തായത് മിച്ചല്‍ മാര്‍ഷ് (96), സ്റ്റീവ് സ്മിത്ത് (56), ഡേവിഡ് വാര്‍ണര്‍ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് 35 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. വെര്‍ണോന്‍ ഫിലാണ്ടര്‍ മൂന്നും കഗിസോ റബാദ രണ്ടും വിക്കറ്റുകളും അക്കൗണ്ടിലാക്കി.
Next Story

RELATED STORIES

Share it