thrissur local

ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

മതിലകം: രോഗം ദൈവശിക്ഷയെന്നു പ്രചരിച്ചിരുന്ന കാലം കഴിഞ്ഞെന്നും രോഗം കുറ്റമല്ലെന്ന ചിന്ത ഇന്ന് എല്ലാവരും ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയത് സമൂഹത്തിന്റെ മാതൃകാപരമായ മാറ്റമാണെന്നും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. മതിലകത്ത് നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ അധ്യക്ഷനായിരുന്നു. തൃശൂര്‍ ഐജി എം ആര്‍ അജിത്കുമാര്‍ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.
സമൂഹത്തിലെ എല്ലാവരും ഈ പ്രശ്‌നം മനസ്സിലാക്കുകയും വര്‍ഷത്തില്‍ ഒരു ഡയാലിസിനെങ്കിലും സഹായം ചെയ്യാന്‍ മുന്നോട്ടുവരികയും ചെയ്താല്‍ ഈ വെല്ലുവിളി നേരിടാന്‍ നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 16 ഡയാലിസിസ് മെഷീനുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 11 എണ്ണവും സ്‌പോണ്‍സര്‍ ചെയ്യാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവന്നുകഴിഞ്ഞു. ഡയാലിസിസിനുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും ലഭിച്ചുവരുന്നു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 1000 ഡയാലിസിസും മലബാര്‍ ഗോള്‍ഡ് 300 ഡയാലിസിസും വിഎ ഹസന്‍ 200 ഡയാലിസിസും സികെ വളവ് പൗരാവലി 100 ഡയാലിസിസും സ്‌പോണ്‍സര്‍ചെയ്തു. പി വെമ്പല്ലൂര്‍ എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വേദിയിലെത്തി 12 ഡയാലിസിസിനുള്ള തുക കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് കൈമാറി.
വി എ ഹസന്‍, അഹമ്മദ് കബീര്‍ കാക്കശ്ശേരി, അബ്ദുള്‍ ജബ്ബാര്‍, ബേബി കുര്യാപ്പിള്ളി സംസാരിച്ചു.
Next Story

RELATED STORIES

Share it