ernakulam local

ഡയാലിസിസ് സഹായ ചിത്രകലാ ക്യാംപ് ആരംഭിച്ചു



കൊച്ചി: പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വൃക്കരോഗികള്‍ക്ക് സ്വാന്തനമേകാന്‍ ജീവധാര റീനല്‍ കെയര്‍ ഫൗണ്ടേഷന്‍ എറണാകുളം വൈഎംസിഎയുമായി സഹകരിച്ചു നടത്തുന്ന ജീവന്‍ധാര ആര്‍ട്ട്എക്കോ ചിത്രകലാ ക്യാംപ് വൈഎംസിഎയില്‍ആരംഭിച്ചു. കല ജീവിതത്തിനുവേണ്ടിയുള്ളതാണെന്ന് തെളിയിക്കുന്ന 16 ചിത്ര കലാകാരന്മാര്‍ ക്യാംപില്‍ വരക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം ഡയാലിസിസ് ചികില്‍സയ്ക്കായി ഉപയോഗിക്കുമെന്ന് ജീവധാര ചെയര്‍മാന്‍ സാജുചാക്കോ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 25 ആശുപത്രികളിലൂടെ 24,000 വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്തുകഴിഞ്ഞു. സഹജീവികളോട് സഹാനുഭൂതികാണിക്കുന്ന ജീവധാരയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്യാംപ് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. കേരളത്തില്‍ വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പദ്ധതി വ്യാപകമാക്കാനുള്ള ജീവധാരയുടെ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യസ്‌നേഹികള്‍ സഹകരിക്കണമെന്ന് പ്രഫ. കെ വി തോമസ് എംപി ആവശ്യപ്പെട്ടു. പ്രഫ. എം കെ സാനു, ജസ്റ്റീസ് പി കെ ഷംസുദ്ദീന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, കൊച്ചി റേഞ്ച് ഐജി പി വിജയന്‍ എറണാകുളം വൈഎംസിഎ പ്രസിഡന്റ് പി ജെ കുര്യാച്ചന്‍, ക്യാംപ് കോ-ഓഡിനേറ്റര്‍ സാജുതുരുത്തില്‍ സംസാരിച്ചു. ക്യാംപ് ഈ മാസം ഏഴുവരെ ഉണ്ടായിരിക്കും. കുട്ടികള്‍ക്കായുള്ള സംസ്ഥാന തലചിത്രരചന മല്‍സരവും എല്ലാദിവസവും ഉണ്ടായിരിക്കും. ഇന്ന് വൈകീട്ട് ആറിന് ക്യാംപിനോടനുബന്ധിച്ച് അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് വസന്ത് ഷേണായ് പ്രഭാഷണം നടത്തും. ചിത്രകലാകാരന്മാരായ ടി കലാധരന്‍, അജിത് പുതുമന, സി എസ് അനുപമ, അസന്തന്‍, കെ ആര്‍ ബാബു, ബസന്ത് പെരിങ്ങോട്ട്, ഗോപാല്‍ ജയറാം, പി ജി ജയശ്രീ, ജീവന്‍ലാല്‍, എന്‍ ബി ലതാദേവി, സജിത് പനക്കല്‍, സാജുതുരുത്തി, എ കെ സതീശന്‍, കെ സിദ്ധാര്‍ത്ഥന്‍, പി സി ശ്രീജിത്, സുരേഷ്‌കൂത്തുപറമ്പ് എന്നിവര്‍ ക്യാപില്‍ ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിക്കും.
Next Story

RELATED STORIES

Share it