ഡയാലിസിസ് വിദഗ്ധരില്ലവൃക്കരോഗികള്‍ ദുരിതത്തില്‍

എം വി  വീരാവുണ്ണി
പട്ടാമ്പി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡയാലിസിസ് ടെക്‌നീഷ്യന്‍മാരില്ലാത്തത് വൃക്കരോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയി ല്‍ സ്ഥിരം നിയമനങ്ങള്‍ നടത്താത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മൂന്ന് ഡയാലിസിസ് യൂനിറ്റുകള്‍ക്കായി ഒരു ടെക്‌നീഷ്യ ന്‍ വീതം വേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമെങ്കിലും ഇതൊന്നും നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്. നിര്‍ധന രോഗികള്‍ അധികവും ഡയാലിസിസിനായി ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലുമായി ഡയാലിസിസ് യൂനിറ്റുകളുണ്ട്. പക്ഷേ, സ്ഥിരം ഡയാലിസിസ് ടെക്‌നീഷ്യ ന്‍മാരുടെ എണ്ണം വിരലിലെണ്ണാവുന്നത്ര മാത്രം. മെഡിക്കല്‍ കോളജുകളില്‍ തിരുവനന്തപുരത്തും കോട്ടയത്തും മാത്രമാണ് സ്ഥിരം ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുള്ളത്. ഡയാലിസിസ് യൂനിറ്റിലെ ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതടക്കമുള്ള സുപ്രധാന ജോലികള്‍ കൈകാര്യം ചെയ്യുന്ന ഡയാലിസിസ് ടെക്‌നീഷ്യന്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതും പ്രതിസന്ധിക്ക് ആക്കംകൂട്ടുന്നു.
സംസ്ഥാനത്ത് വൃക്കരോഗികള്‍ വര്‍ധിക്കുന്നുവെന്നാണു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം മരണനിരക്കുകളും. ഒരുലക്ഷം പേരില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ആളുകള്‍ വിവിധ വൃക്കരോഗങ്ങള്‍ക്ക് ചികി ല്‍സ തേടുന്നതായും പഠനങ്ങ ള്‍ പറയുന്നു. പ്രമേഹവും രക്തസമ്മര്‍ദവുമാണ് വൃക്കരോഗങ്ങളുടെ പ്രധാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ കണക്കുകള്‍പ്രകാരം 25 ലക്ഷം പ്രമേഹരോഗികളാണ് സംസ്ഥാനത്തുള്ളത്. പ്രമേഹം പ്രധാനമായും കണ്ണുകളെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വൃക്കരോഗികളുടെ എണ്ണവും കൂടുന്നു. 85 ശതമാനം വൃക്കരോഗികളും വളരെ വൈകിയാണ് ചികില്‍സ തേടുന്നത്. ഒരുലക്ഷം പേരില്‍ 9,000 പേര്‍ ഡയാലിസിസിന് ഓരോ വര്‍ഷവും വിധേയമാവുന്നുണ്ട്.
തിരുവനന്തപുരം മെഡിക്ക ല്‍ കോളജില്‍ മാത്രം മാസം മൂന്നോ നാലോ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു. നേരത്തേ രോഗം നിര്‍ണയിക്കാത്തതും പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതും കാരണം വൃക്കരോഗികളുടെ മരണനിരക്ക് കൂടുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Next Story

RELATED STORIES

Share it