kannur local

ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയില്ല

ഉരുവച്ചാല്‍: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയില്ല. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാലില്‍ എതാനം മാസം മുമ്പ് ആരോഗ്യമന്ത്രിയാണ് ഡയാലിസിസ് കേന്ദ്രം തുറന്നുകൊടുത്തത്. നാട്ടില്‍ വൃക്കരോഗികള്‍ക്ക് ആശ്വാസമാവുന്ന വിധത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചത്.
ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഡയാലിസിസ് സെന്ററില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇതിനകം സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാലില്‍ ഇരുനില കെട്ടിടത്തിലാണ് സൗജന്യ ഡയാലിസിസ് സെന്റര്‍ സ്ഥാപിച്ചത്. മട്ടന്നൂര്‍ നഗരസഭ, കിഴല്ലൂര്‍, മാലൂര്‍, തില്ലങ്കേരി, കുടാളി പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍ക്കുക. ഇപ്പോള്‍ പല രോഗികളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it