Flash News

ഡബ്ല്യുഎച്ച്ഒക്ക് പുതിയ മേധാവി



ജനീവ: ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ പുതിയ ഡയറക്ടര്‍ ജനറലായി എത്യോപ്യക്കാരനായ ടെഡ്രോസ് അഥാനോം ഗെബ്രയേസസിനെ തിരഞ്ഞെടുത്തു. ജൂലൈ ഒന്നിനു ഇദ്ദേഹം സ്ഥാനമേല്‍ക്കും. അഞ്ചു വര്‍ഷമാണ് കാലാവധി. ആദ്യമായാണ് ആഫ്രിക്കക്കാരന്‍ ഡബ്ല്യുഎച്ച്ഒയുടെ തലപ്പത്ത് എത്തുന്നത്. 2007 മുതല്‍ ഡബ്ല്യുഎച്ച്ഒ മേധാവിയായിരുന്ന മാര്‍ഗരറ്റ് ചാനിന്റെ പിന്‍ഗാമിയായാണ് ഗെബ്രയേസസ് എത്തുന്നത്. ജൂണ്‍ 30ന് ചാനിന്റെ കാലാവധി അവസാനിക്കും. എത്യോപ്യന്‍ മുന്‍ ആരോഗ്യമന്ത്രിയാണ് ടെഡ്രോസ്. 185 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. വിവിധ ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 121 വോട്ട് നേടിയാണ് ടെഡ്രോസ് തലപ്പത്തെത്തിയത്.
Next Story

RELATED STORIES

Share it