ഡബിള്‍ ഹോഴ്‌സ് മട്ട പൊടിയരി ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ഡബിള്‍ ഹോഴ്‌സിന്റെ മട്ട പൊടിയരിയുടെ ഒരു ബാച്ച് ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഡബിള്‍ ഹോഴ്‌സിന്റെ 15343 എന്ന ബാച്ച് മട്ട പൊടിയരി വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നു കാണിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ 13ന് ലഭിച്ച ലാബ് പരിശോധനാ റിപോര്‍ട്ടില്‍ മട്ട പൊടിയരിയില്‍ അമിത അളവില്‍ തവിടെണ്ണ ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. കഴുകുമ്പോള്‍ തന്നെ അരിയില്‍ നിന്ന് ബ്രൗണ്‍ നിറം ഇളകിപ്പോകുന്നതായും കണ്ടെത്തി. ലാബ് പരിശോധനാ റിപോര്‍ട്ട് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിച്ചത്. എന്നാല്‍, അരിയില്‍ ഒരുതരത്തിലുമുള്ള മായം ചേര്‍ന്നിട്ടില്ലെന്നാണ് ഡബിള്‍ ഹോഴ്‌സ് അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരം ആല്‍ത്തറയിലെ സപ്ലൈകോയില്‍ നിന്നു വാങ്ങിയ മട്ട പൊടിയരി കഴുകിയപ്പോള്‍ പച്ചരിയായി മാറുന്നതിന്റെ വീഡിയോ സാമൂഹിക പ്രവര്‍ത്തകയായ സജി നാരായണ്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.
Next Story

RELATED STORIES

Share it