ഡബിള്‍സില്‍ ഭൂപതി രണ്ടാം റൗണ്ടില്‍; പേസ് പുറത്ത്

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയവും തോല്‍വിയും. ഇന്ത്യയുടെ മഹേഷ് ഭൂപതി ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ് ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായി.
ലക്‌സംബര്‍ഗിന്റെ ഗില്ലസ് മുള്ളറിനൊപ്പം റാക്കറ്റേന്തിയ ഭൂപതി ഒന്നാം റൗണ്ടില്‍ ആസ്‌ത്രേലിയയുടെ അലെക്‌സ് ബോള്‍ട്ട്-ആന്‍ഡ്രു വൈറ്റിങ്റ്റണ്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് എതിരാളികളെ ഭുപതി സഖ്യം വീഴ്ത്തിയത്. സ്‌കോര്‍: 7-6, 3-6, 6-4.
അതേസമയം, ഫ്രഞ്ച് താരം ജെറാമി ചറാഡിയ്‌ക്കൊപ്പമാണ് ഡബിള്‍സില്‍ 42 കാരനായ പേസ് റാക്കറ്റേന്തിയത്. കൊളംബിയയുടെ 12ാം സീഡായ യുവാന്‍ സെബാസ്റ്റ്യന്‍ കാബല്‍-റോബര്‍ട്ട് ഫറാ സഖ്യമാണ് ഇന്തോ-ഫ്രഞ്ച് ജോടിയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പേസ് സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍: 3-6, 4-6. മല്‍സരം 72 മിനിറ്റ് കൊണ്ട് തന്നെ അവസാനിച്ചു.
Next Story

RELATED STORIES

Share it