ഡബിളടിച്ചിട്ടും സെവാഗിനെ വെല്ലാന്‍ രോഹിതിനായില്ല ? കണക്കുകള്‍ ഇതാ
BY vishnu vis13 Dec 2017 6:21 PM GMT
X
vishnu vis13 Dec 2017 6:21 PM GMT
മൊഹാലി: മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി രോഹിത് ശര്‍മ സ്വന്തമാക്കിയെങ്കിലും മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ ഒരു റെക്കോഡിനെ മറികടക്കാന്‍ രോഹിതിനായില്ല. ഒരു ഏകദിനത്തില്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് 208 റണ്‍സെടുത്തിട്ടും രോഹിതിന് സ്വന്തമാക്കാന്‍ കഴിയാതിരുന്നത്. 2011 ഡിസംബര്‍ എട്ടിന് ഇന്‍ഡോറില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെയാണ് സെവാഗ് 219 റണ്‍സടിച്ചത്.
മൊഹാലിയില്‍ പിറന്ന മറ്റ് റെക്കോഡുകള്‍
1, ഏകദിനത്തില്‍ ആദ്യമായി മൂന്ന് ഡബിള്‍ സെഞ്ച്വറി നേടുന്ന താരമായി രോഹിത് ശര്‍മ
2, 2015ന് ശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരില്‍ രോഹിത് വിരാട് കോഹ്‌ലിക്കൊപ്പമെത്തി. ഇരുവര്‍ക്കും 11 സെഞ്ച്വറി. രോഹിത് 47 മല്‍സരത്തില്‍ നിന്ന് 11 സെഞ്ച്വറി നേടിയപ്പോള്‍ കോഹ്‌ലിക്കുവേണ്ടി വന്നത് 56 മല്‍സരം. 12 സെഞ്ച്വറിയുള്ള വാര്‍ണര്‍ മുന്നില്‍.
3, മൊഹാലിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീ മായി ഇന്ത്യ (392). മറികടന്നത് ദക്ഷിണാഫ്രിക്ക നെതര്‍ ലന്‍ഡ്‌സിനെതിരേ നേടിയ 351 റണ്‍സ്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT