thiruvananthapuram local

ട്വീറ്റിലെ പിഴവ്; കുമ്മനത്തിന് പൊങ്കാലയിട്ട് ട്രോളര്‍മാര്‍

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലെ ട്രോളര്‍മാര്‍ക്ക് വിശ്രമം നല്‍കില്ലെന്ന വാശിയുള്ളതുപോലെയാണ് ബിജെപി നേതാക്കള്‍. ഗൗരവതരമായ വിഷയങ്ങളില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍പോലും നേതാക്കന്‍മാരുടെ വിടുവായത്വവും അശ്രദ്ധയുംമൂലം ട്രോളന്‍മാര്‍ക്ക് വിഭവമാവുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം     രാജേശഖരനാണ് ഇക്കുറി ട്രോളര്‍മാര്‍ക്കിരയായത്. ഇംഗ്ലീഷ് സ്‌പെല്ലിങാണ് കുമ്മനത്തെ ചതിച്ചത്. സിപിഎം പ്രാദേശികനേതാവ് പീഡന കേസില്‍ പെട്ടിട്ടുണ്ടെന്ന് കേട്ടപാതി ട്വിറ്ററില്‍ ഒരു പ്രതികരണം നടത്തി.
പ്രതിക്കെതിരേ പോക്‌സോ ചുമത്തിയെന്നാണ് എഴുതാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ എഴുതിവന്നപ്പോള്‍ പോക്‌സോ പോസ്‌കോയായി. അത് ട്രോളര്‍മാര്‍ ഏറ്റെടുത്തപ്പോഴാണ് കുമ്മനം അബദ്ധം മനസിലാക്കിയത്. എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം നേതാവിനെ പോക്‌സോ നിയമപ്രകാരം പോലിസ് പിടികൂടി എന്ന വാര്‍ത്തയുള്‍പ്പെടെയാണ് കുമ്മനം ട്വിറ്റ് ചെയ്തത്.
എന്നാല്‍ വാര്‍ത്തക്കുപകരം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതാവട്ടെ കുമ്മനത്തെ പോസ്‌കോയും.
Next Story

RELATED STORIES

Share it