Flash News

ട്വിറ്ററിലൂടെ സംഘര്‍ഷത്തിനു ശ്രമം : രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരേ പരാതി



കണ്ണൂര്‍: രാമന്തളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ ട്വിറ്റര്‍ സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച് എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരേ ഡിവൈഎഫ്‌ഐയുടെ പരാതി. എംപിക്കെതിരേ ഐപിസി 153 എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സനോജാണ് ജില്ലാ പോലിസ് ചീഫിനും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കിയത്. ബിജുവിന്റെ മൃതദേഹവുമായി വിലാപയാത്ര പുറപ്പെടുംമുമ്പ്, പോലിസ് നോക്കിനില്‍ക്കെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയും ആംബുലന്‍സും മാര്‍ക്‌സിസ്റ്റുകാര്‍ തകര്‍ത്തെന്ന ട്വീറ്റാണ് എംപി റീട്വീറ്റ് ചെയ്തത്. ബിജുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തകര്‍ത്തതായും ട്വീറ്റിലുണ്ട്. രാഷ്ട്രീയ താല്‍പര്യത്താലാണ് ഇത്തരം പ്രചാരണമെന്നും സിപിഎമ്മിനെതിരായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വൈരാഗ്യം ആളിക്കത്തിച്ച് ശത്രുത വളര്‍ത്താനാണു നീക്കമെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it