Cricket

ട്വന്റി20യില്‍ കോഹ്‌ലിയേക്കാള്‍ കേമന്‍ രോഹിത്: സന്ദീപ് പാട്ടീല്‍

ട്വന്റി20യില്‍ കോഹ്‌ലിയേക്കാള്‍ കേമന്‍ രോഹിത്: സന്ദീപ് പാട്ടീല്‍
X

മുംബൈ: വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ട്വന്റി 20 ഏകദിന ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്റ്റര്‍ സന്ദീപ് പാട്ടീല്‍. ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് പകരം വെക്കാന്‍ നിലവിലെ ഇന്ത്യന്‍ നിരയില്‍ മറ്റൊരു താരവുമില്ല. എന്നാല്‍ ട്വന്റി20യിലേയും ഏകദിനത്തിലേയും പ്രകടനം വിലയിരുത്തുമ്പോള്‍ കോഹ്‌ലിയേക്കാള്‍ ഒരുപടി മുന്നില്‍ രോഹിതാണെന്നും പാട്ടീല്‍ അഭിപ്രായപ്പെട്ടു.കോഹ്‌ലിയുടെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ട്വന്റി പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് രോഹിതായിരുന്നു. പരമ്പര നേട്ടത്തോടൊപ്പം കരിയറിലെ മൂന്നാം ഏകദിന ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ട്വന്റി20യില്‍ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it