Cricket

ട്വന്റി20യില്‍ കെ എല്‍ രാഹുലിന് അപൂര്‍വ റെക്കോഡ്

ട്വന്റി20യില്‍ കെ എല്‍ രാഹുലിന് അപൂര്‍വ റെക്കോഡ്
X

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യിലൂടെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. രണ്ടാം ട്വന്റിയില്‍ 70 റണ്‍സ് നേടിയ രാഹുലിന്റെ അതേ സ്‌കോറിനാണ് അയര്‍ലന്‍ഡ് ടീം ഓള്‍ഔട്ടായത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം എതിര്‍ ടീമിന്റെ ടോട്ടല്‍ സ്‌കോറിനൊപ്പം റണ്‍സ് നേടുന്നത്. ആദ്യ മല്‍സരത്തില്‍ അവസരം ലഭിക്കാതിരുന്ന രാഹുല്‍ രണ്ടാം ട്വന്റി20യില്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാം മല്‍സരത്തില്‍ 143 റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം കൂടിയാണിത്. കെനിയക്കെതിരേ ശ്രീലങ്ക നേടിയ 172 റണ്‍സാണ് റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയം.
Next Story

RELATED STORIES

Share it