Cricket

ട്വന്റി20യിലും രക്ഷയില്ല; കംഗാരുക്കള്‍ക്ക് മുന്നില്‍ ഇന്ത്യ വീണു

ട്വന്റി20യിലും രക്ഷയില്ല; കംഗാരുക്കള്‍ക്ക് മുന്നില്‍ ഇന്ത്യ വീണു
X


മുംബൈ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് തോല്‍വി. സന്ദര്‍ശകരായെത്തിയ ഓസീസ് ആറ് വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 152 റണ്‍സിനെ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 156 നേടി ഓസീസ് മറികടക്കുകയായിരുന്നു. ഓപണര്‍ ബെത് മൂണി (45), എല്ലിസി വില്ലനി (39), ക്യാപ്റ്റന്‍ മെഗ് ലാനിങ് (35*) എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം തന്നെയാണ് ഓപണര്‍മാര്‍ സമ്മാനിച്ചത്. സ്മൃതി മന്ദാന (67) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മിതാലി രാജ് (18) മികച്ച പിന്തുണയേകി. സ്‌കോര്‍ബോര്‍ഡ് 72 റണ്‍സില്‍ നില്‍ക്കെയാണ് മിതാലി രാജിനെ ഇന്ത്യക്ക് നഷ്ടമായത്.  ആഷഌ ഗാര്‍ഡ്‌നര്‍ക്കാണ് വിക്കറ്റ്. ഏകദിനത്തിലെ ഫോം ട്വന്റി20യിലും തുടര്‍ന്ന മന്ദാന 41 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറും പറത്തി മുന്നേറവെ ഗാര്‍ഡ്‌നര്‍ക്ക് മുന്നില്‍ കാലിടറി. പിന്നീടെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (13) ജെമീമ റോഡ്രിഗസിനും (1) വേദ കൃഷ്ണൂര്‍ത്തിക്കും തിളങ്ങാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. ഒരുവശത്ത് പൊരുതി നിന്ന അനുജ പാട്ടിലിന്റെ (35) ബാറ്റിങാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 150 കടത്തിയത്. 21 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും അനുജ അക്കൗണ്ടിലാക്കി. ഓസീസിന് വേണ്ടി ഗാര്‍ഡ്‌നറും എല്ലിസ പെറിയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കിമ്മിന്‍സി ഒരു വിക്കറ്റും സ്വന്തമാക്കി.മറുപടിക്കിറങ്ങിയ ഓസീസിന് വേണ്ടി മൂണിയും അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ലാനിങും വെടിക്കെട്ട് പുറത്തെടുത്തു. മൂണി 32 പന്തില്‍ എട്ട് ഫോറുകള്‍ പറത്തിയപ്പോള്‍ ലനിങ് 25 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അക്കൗണ്ടിലാക്കി. ഇന്ത്യക്കുവേണ്ടി ജുലാന്‍ ഗോസാമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പൂനം യാദനവ് ഒരു വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it