Cricket

ട്വന്റി-20: പാക്കിസ്താന്‍ ഇന്ത്യയില്‍ കളിച്ചാല്‍ പിച്ച് തകര്‍ക്കുമെന്ന്

ട്വന്റി-20: പാക്കിസ്താന്‍ ഇന്ത്യയില്‍ കളിച്ചാല്‍ പിച്ച് തകര്‍ക്കുമെന്ന്
X
dharamsala-stadium
ധര്‍മ്മശാല: മാര്‍ച്ച് 19ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തിന്റെ സ്റ്റേഡിയത്തിന് കേടുപാടുകള്‍ വരുത്തുമെന്ന് ഭീഷണി. പാക്കിസ്താനെ ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നാണ് ആന്റി ടെററിസ്റ്റ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീഷണി.
ധര്‍മ്മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് കളിനടക്കുക.
എന്നാല്‍, പാക്കിസ്താന്‍ ടീം ഇന്ത്യക്കെതിരെ ധര്‍മ്മശശാലയില്‍  കളിക്കാന്‍ എത്തിയാല്‍ ഞങ്ങള്‍ ക്രിക്കറ്റ് പിച്ച് നശിപ്പിക്കുമെന്ന് ആന്റി ടെററിസ്റ്റ് ഫ്രണ്ടിന്റെ ദേശീയ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന വിരേന്ദര്‍ ഷാന്ദില്യ പറഞ്ഞു.

[related]
ഇക്കാര്യം വ്യക്തമാക്കികൊണ്ട് താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും കത്തെഴുതിയിട്ടുണ്ടെന്നും വിരേന്ദര്‍ പറഞ്ഞു. ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭന്ദ്ര സിങ്, പ്രതിപക്ഷ നേതാവ് പി കെ ദൂമല്‍ എന്നിവരുമായി കൂടുക്കാഴ്ച നടത്തി താന്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it