ട്വന്റി ലോകകപ്പ് 2020ല്‍
BY fousiya sidheek20 Jun 2017 3:38 AM GMT
fousiya sidheek20 Jun 2017 3:38 AM GMT
ദുബയ്: 2018ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2020ലേക്ക് മാറ്റി. മിക്ക ടീമുകള്‍ക്കും നേരത്തെ തീരുമാനിച്ച രാജ്യാന്തര മല്‍സരങ്ങള്‍ നടക്കാനുള്ളതിനാലാണ് ലോകകപ്പ് മാറ്റിവച്ചത്. ഏഴാമത് ട്വന്റി20 ലോകകപ്പ് 2020ലേക്ക് മാറ്റുകയാണെന്ന് അറിയിച്ച ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വേദി ഏതെന്ന് വ്യക്തമാക്കിയില്ല. ഐസിസി അംഗങ്ങള്‍ ഒന്നടങ്കം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, ആസ്‌ത്രേലിയയോ ദക്ഷിണാഫ്രിക്കയോ മല്‍സര വേദിയായേക്കാനാണ് സാധ്യത. ആദ്യത്തെ ട്വന്റി ലോകകപ്പ് ദക്ഷിണാഫ്രിക്കയിലാണ്(2007) നടന്നത്. ഇംഗ്ലണ്ട് (2009), വെസ്റ്റ് ഇന്‍ഡീസ് (2010), ശ്രീലങ്ക (2012), ബംഗ്ലാദേശ് (2014), ഇന്ത്യ (2016) എന്നീ രാജ്യങ്ങളും ലോകകപ്പ് വേദിയായിട്ടുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള ലോകകപ്പില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു ഇടവേള വരുന്നത്. ഇന്ത്യന്‍ ടീമിനടക്കം പ്രമുഖ ടീമുകള്‍ക്ക് മുഴുവനും അടുത്ത വര്‍ഷം തിരക്കിട്ട മല്‍സരങ്ങളുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ ഇന്ത്യ അടുത്ത വര്‍ഷത്തെ പരമ്പര ആരംഭിക്കും. പിന്നീട് ഇംഗ്ലണ്ടിനോടും ആസ്‌ത്രേലിയയോടും പരമ്പര കളിക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT