ട്വന്റി ലോകകപ്പ്: ടീം ഇന്ത്യ പുതിയ ജഴ്‌സി പുറത്തിറക്കി

ന്യൂഡല്‍ഹി: ഈ മാസം നാട്ടില്‍ അരങ്ങേറുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ജഴ്‌സി ഇന്നലെ പുറത്തിറക്കി. പുരുഷ, വനിതാ ടീമിലെ താരങ്ങള്‍ സംയുക്തമായാണ് പുതിയ ജഴ്‌സിയില്‍ അണിനിരന്നത്. ഇന്ത്യ നിലവില്‍ ധരിക്കുന്ന ജഴ്‌സിയില്‍ ചെ റിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കോളറിലാണ് കാര്യമായ മാറ്റമുള്ളത്. ഏഷ്യയെ പ്രതിനിധീകരിക്കുന്ന കോളറില്ലാത്ത ജഴ്‌സിയാണ് ഇന്ത്യ ഇനി ധരിക്കുക. നൈക്കിയാണ് ജഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ജഴ്‌സിയണിഞ്ഞ് ക്രീസിലെത്തി സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുകയെന്ന വികാരം വാക്കുകളാല്‍ പ്രകടിപ്പിക്കാനാവില്ലെന്ന് അജിന്‍ക്യ രഹാനെ പറഞ്ഞു.
Next Story

RELATED STORIES

Share it