Flash News

ട്വന്റി ലോകകപ്പ്: ടീം ഇന്ത്യക്ക് മിഷന്‍ കിവീസ്

ട്വന്റി ലോകകപ്പ്: ടീം ഇന്ത്യക്ക് മിഷന്‍ കിവീസ്
X
Team-India-T20-WC-squad

നാഗ്പൂര്‍: കുട്ടിക്രിക്കറ്റിലെ യഥാര്‍ഥ വെടിക്കെട്ടിന് കൊടിയേറാന്‍ ഇനി മണിക്കൂറുകള്‍ മാ ത്രം. ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ ആറാമത് എഡിഷന്റെ സൂ പ്പര്‍ 10 പോരാട്ടങ്ങള്‍ക്ക് ഇന്നു ഇന്ത്യന്‍ മണ്ണില്‍ കൊടിയേറും. മൂന്നാഴ്ച ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി ആവേശ നാളുകളാണ്.
ആതിഥേയരും മുന്‍ ചാംപ്യ ന്‍മാരുമായ ഇന്ത്യയും ശക്തരായ ന്യൂസിലന്‍ഡും തമ്മിലാണ് ഇന്ന് ഉദ്ഘാടന മല്‍സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിലെ ഔദ്യോഗിക വെടിക്കെട്ടിന് തിരികൊളുത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരം.
ഒരാഴ്ച മുമ്പ് തന്നെ യോഗ്യതാമല്‍സരങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും കളി കാര്യമാവുന്നത് ഇന്ന് മുതലാണ്. 10 ടീമുകളാണ് സൂപ്പര്‍ 10 റൗണ്ടില്‍ പോരടിക്കാനൊരുങ്ങുന്നത്.
ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീ സ്, ഇംഗ്ലണ്ട് എന്നിവര്‍ക്കു പുറമേ യോഗ്യതാകടമ്പ കടന്നെ ത്തിയ അഫ്ഗാനിസ്താനുമാണ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മോഹിച്ച് കളത്തിലിറങ്ങുന്നത്.
ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്‍ഡ്, പാകിസ്താന്‍, ആസ്‌ത്രേലിയ എന്നിവര്‍ക്കു പുറമേ യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ബംഗ്ലാദേശുമാണ് മല്‍സരരംഗത്തുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടും.
ടൂര്‍ണമെന്റില്‍ ഏറ്റവും ഒടുവില്‍ സൂപ്പര്‍ 10ലേക്ക് യോഗ്യത നേടിയ ടീം കൂടിയാണ് ബംഗ്ലാദേശ്. സമാപിച്ച ഏഷ്യാ കപ്പില്‍ ഫൈനലിലെത്തിയ ബംഗ്ലാദേശ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രൂപ്പ് എയില്‍ നടന്ന നിര്‍ണായക യോഗ്യതാമല്‍സരത്തി ല്‍ അട്ടിമറി സ്വപ്‌നവുമായി ടൂര്‍ണമെന്റിനെത്തിയ ഒമാനെയാണ് ബംഗ്ലാദേശ് അടിയറവ് പറയിച്ചത്.
മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 54 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേ ശ് ഓപണര്‍ തമീം ഇഖ്ബാലിന്റെ (103*) കന്നി സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റിന് 180 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
മറുപടിയില്‍ മഴയെ തുടര്‍ന്ന് ഒമാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 120 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ ഒമ്പത് വിക്കറ്റിന് 65 റണ്‍സ് നേടാനേ ഒമാനായുള്ളൂ.
ബിഗ് ഫേവറിറ്റായി ഇന്ത്യ
സമാപിച്ച ഏഷ്യാ കപ്പില്‍ അപരാജിത കുതിപ്പോടെ കിരീടം സ്വന്തമാക്കിയ ഇന്ത്യ നാട്ടില്‍ അരങ്ങേറുന്ന ട്വന്റി ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ടീമാണ്. ഹോംഗ്രൗണ്ടിലെ അനുകൂല്യം തന്നെയാണ് ഇന്ത്യയെ കിരീട ഫേവറിറ്റുകളില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നത്. അവസാനം കളിച്ച 11 മല്‍സരങ്ങളില്‍ 10ലും ഇന്ത്യക്ക് വെന്നിക്കൊടി നാട്ടാനായിരുന്നു.
കുട്ടി ക്രിക്കറ്റില്‍ ആസ്‌ത്രേലിയയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയ ഇന്ത്യ ആദ്യമായി ട്വന്റി ഫോര്‍മാറ്റില്‍ അരങ്ങേറിയ ഏഷ്യാ കപ്പിലും വിജയകുതിപ്പ് തുടരുകയായിരുന്നു. ഇത് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ഇന്ത്യന്‍ ടീമിന് വന്‍ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍ എന്നിവരുടെ മാസ്മരിക ഫോമിനൊപ്പം ഒറ്റയാള്‍ പോരാട്ടത്തിലൂടെ മല്‍സരഗതി ഏത് നിമിഷവും മാറ്റാ ന്‍ കഴിവുള്ള സുരേഷ് റെയ്‌ന യും യുവരാജ് സിങും ധോണി യും ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കരുത്താണ്.
2007ലെ പ്രഥമ ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യയുടെ ലക്ഷ്യം രണ്ടാം കിരീടമാണ്. പൊതുവെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ആനൂകൂല്യം ലഭിക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ആര്‍ അശ്വി നും രവീന്ദ്ര ജഡേജയും ഹര്‍ഭജ ന്‍ സിങും നേട്ടം കൊയ്യാന്‍ സാധ്യതയുണ്ട്.
ഏഷ്യാ കപ്പിലൂടെ വരവറിയിച്ച ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ടൂര്‍ണമെന്റിലെ ശ്രദ്ധാകേന്ദ്രമാണ്. ആശിഷ് നെഹ്‌റ, പരിക്കില്‍ നിന്ന് മോചിതനായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ എന്നിവരാണ് പേസ് വിഭാഗം കൈയ്യാളുന്നത്.
മക്കുല്ലമില്ലാതെ
കിവീസ്
വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ലോക ക്രിക്കറ്റില്‍ തന്റേ തായ ഇടം കണ്ടെത്തിയ താരമാണ് ന്യൂസിലന്‍ഡിന്റെ മുന്‍ ക്യാപ്റ്റനായ ബ്രെന്‍ഡന്‍ മക്കുല്ലം. മക്കുല്ലത്തിന്റെ വിരമിക്കലിനു ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടൂര്‍ണമെന്റാണ് ട്വന്റി ലോകകപ്പ്.
മക്കുല്ലമില്ലാത്ത കിവീസ് ദുര്‍ബലരാണോ അതോ അവയെയെല്ലാം മറികടന്ന് മുന്നേറുമോയെന്ന ചോദ്യത്തിനുള്ള ആദ്യ ഉത്തരം ഇന്ന് ഇന്ത്യക്കെതിരായ മല്‍സരത്തോടുകൂടി ലഭിക്കും. മക്കുല്ലം സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ തൊപ്പി അണിയുന്നത് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണാണ്. ട്വന്റി ക്രിക്കറ്റിന് അനുയോജ്യരായ ഒരുപറ്റം താരങ്ങള്‍ ന്യൂസിലന്‍ഡ് നിരയില്‍ അണിനിരക്കുന്നുണ്ട്.
കിവീസിനെ ഇന്ത്യ പേടിക്കണം
ട്വന്റിയില്‍ ഇന്ത്യക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്ന ടീമാണ് ന്യൂസിലാന്‍ഡ്. ട്വന്റിയില്‍ ഇന്ത്യക്കെതിരേ 100 ശതമാനമാണ് കിവീസിന്റെ വിജയശതമാനം. അഞ്ച് തവണയാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ നാല് മല്‍സരങ്ങളിലും കിവീസ് ജയിച്ചപ്പോള്‍ ഒരു മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരു ന്നു. ന്യൂസിലന്‍ഡിന്റെ വിജയത്തില്‍ ഏറെ പങ്കുവഹിച്ചിരുന്ന മക്കുല്ലമില്ലാത്തതാണ് ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ ആശ്വാസം.
Next Story

RELATED STORIES

Share it