ട്വന്റി ലോകകപ്പ്: ഇന്ത്യന്‍ ടീമായി

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ നാട്ടില്‍ അരങ്ങേറുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പിന് ടീം ഇന്ത്യയൊരുങ്ങി. ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. ലോകകപ്പിനു മുമ്പ് ബംഗ്ലാദേശില്‍ നടക്കുന്ന ഏ ഷ്യാകപ്പിനുള്ള ടീമിനെ കഴിഞ്ഞയാഴ്ച തിരഞ്ഞെടുത്തിരു ന്നു. ഏറക്കുറെ അതേ ടീമിനെ തന്നെ ബിസിസിഐ നിലനിര്‍ത്തുകയായിരുന്നു. പരിക്കേറ്റു വിശ്രമിക്കുന്ന പേസര്‍ മുഹമ്മദ് ഷമിയെ തിരിച്ചുവിളിച്ചതു മാത്രമാണ് ഏക മാറ്റം.
അടുത്തിടെ ആസ്‌ത്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ട്വ ന്റി പരമ്പര തൂത്തുവാരിയ ടീമിലെ മുഴുവന്‍ പേരും ട്വന്റി ലോകകപ്പിനുള്ള ടീമിലുണ്ട്. വെറ്ററ ന്‍ താരങ്ങളായ യുവരാജ് സി ങ്, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റ എന്നിവരെ നിലനിര്‍ത്താന്‍ സെലക്റ്റര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ ഓസീസിനെതിരേ മിന്നുന്ന പ്രകടനം നടത്തിയ ജസ്പ്രീത് ബുംറ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. പവന്‍ നേഗി മാത്രമാണ് ട്വന്റി ലോകകപ്പിനുള്ള ടീമിലെ ഏക പുതുമുഖം.
ഓസീസിനെതിരേയുള്ള ഏകദിന, ട്വന്റി പരമ്പരകള്‍ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ഒരു മല്‍സരം പോലും കളിക്കാനാവാതെ താരത്തിനു നാട്ടിലേക്കു മടങ്ങേണ്ടിവരികയായിരു ന്നു. നാലു മുതല്‍ ആറാഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഷമിക്കു നിര്‍ദ്ദേശിച്ചിരുന്നത്. താരം അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായും ലോകകപ്പിനു മുമ്പ് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നും ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്റ്റര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ലങ്കയ്‌ക്കെതിരേ ഈ മാസം ഒമ്പതിന് ആരംഭിക്കുന്ന ട്വന്റി പരമ്പരയില്‍ കോഹ്‌ലിക്കു വിശ്രമം നല്‍കിയിരുന്നു. പകരം മനീഷ് പാണ്ഡെയാണ് ടീമിലെത്തിയത്. ലോകകപ്പില്‍ കോഹ്‌ലി ടീമില്‍ മടങ്ങിയെത്തുമ്പോള്‍ പാണ്ഡെയ്ക്ക് സ്ഥാനം നഷ്ടമായി.
മാര്‍ച്ച് 15നു ന്യൂസിലന്‍ഡിനെതിരേയാണ് ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമല്‍സരം. നാലു ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യ ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോര്‍ക്കും. 27ന് ആസ്‌ത്രേലിയയുമാ യും ഇന്ത്യ ഏറ്റുമുട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it