ട്വന്റി ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക് ക്രിക്കറ്റ്‌ബോര്‍ഡ് അനുമതി

ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനു പാക് സര്‍ക്കാര്‍ അനുമതി നല്‍കി.
ഇന്നാണ് ഇക്കാര്യത്തില്‍ പാക് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പാക് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പിസിബി ചെയര്‍മാന്‍ ഷഹര്യാര്‍ ഖാന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നു ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകകപ്പ് കാണാന്‍ എത്തുന്ന പാക് ആരാധകര്‍ക്ക് വീസ അനുവദിക്കുന്ന കാര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്ക് വന്‍ സുരക്ഷ സന്നാഹങ്ങളൊരുക്കുമെന്നു ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ഉറപ്പുനല്‍കിയിരുന്നു. ഇന്ത്യയില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ടീം മാത്രം ആശങ്കപ്പെടേണ്ട എന്നും ബിസിസിഐ അറിയിച്ചു.
Next Story

RELATED STORIES

Share it